ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയും, യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമദ് ബിൻ സഈദ് അൽ നഹ്യാനും കൂടികാഴ്ച്ച നടത്തി
യുഎഇയും ബഹ്റൈനും നിലനിർത്തുന്ന സഹോദര ബന്ധം ഊട്ടിയുറപ്പിച്ച് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയും, യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമദ് ബിൻ സഈദ് അൽ നഹ്യാനും കൂടികാഴ്ച്ച നടത്തി. അബുദാബിയിലെ ബഹ്റൈൻ രാജാവിന്റെ കൊട്ടാരത്തിൽ വെച്ച് നടത്തിയ കൂടികാഴ്ച്ചയിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രാമുഖ്യം ഇരുവരും ചൂണ്ടികാട്ടി.
മേഖലയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും കൂടികാഴ്ച്ചയിൽ ചർച്ചയായി. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, യുഎഇ ഉപരാഷ്ട്രപതി ഷെയ്ഖ് മൻസൂർ ബിൻ സഈദ് അൽ നഹ്യാൻ എന്നിവരും കൂടികാഴ്ച്ചയിൽ സന്നിഹിതരായിരുന്നു.
asdasd