തിരുവനന്തപുരം പൂവാർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ നിര്യാതനായി
തിരുവനന്തപുരം പൂവാർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പൂവാർ ജുമാ മസ്ജിദിന് സമീപം ചെറിയ പനവിളാകം മൈക് ഹൗസിൽ മുഹമ്മദ് നൂഹ് മകന്‍ താജുദ്ദീൻ ആണ് മരണപ്പെട്ടത്.
54 വയസായിരുന്നു പ്രായം. യൂണിവേഴ്സൽ ലൈറ്റിംഗ് കമ്പനിയിൽ സെയിൽസ്മാനായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ സബ്നത്ത് ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
േോ്ിേി്