യാത്രയയപ്പ് നൽകി
ഐസിഎഫിന് കീഴിൽ നടത്തപ്പെടുന്ന ഹാദിയ വുമൺസ് അക്കാദമിയുടെ അമീറയായി സേവനം ചെയ്യുന്ന ബുഷ്റ സലീമിനുള്ള യാത്രയയപ്പ് മനാമ സുന്നി സെന്ററിൽ നടന്നു. അഞ്ചു വർഷം തുടർച്ചയായി അമീറായായി സേവനം ചെയ്ത ബുഷ്റ സലീം തായ്കാലികമായി പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്.
ഐസിഎഫ് മനാമ സെൻട്രൽ കമ്മറ്റി നൽകിയ സ്നേഹോപഹാരം ഐ സി എഫ് ഇൻ്റർ നാഷണൽ സെക്രട്ടറി നിസാർ കാമിൽ സഖാഫിയിൽ നിന്ന് ബുഷ്റയുടെ മകൻ സബിൻ സലിം ഏറ്റു വാങ്ങി. ഐ സി എഫ് നേതാക്കളായ എം സി അബ്ദുൽ കരീം, കെ. സി സൈനുദ്ധീൻ സഖാഫി, അബൂബക്കർ ലത്തീഫി, വിപികെ അബൂബക്കർ ഹാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
െേിി