അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി


അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച്  നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. അൽ മന്നാഇ സെന്റർ മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സെന്റർ മേധാവി  ഫവാസ് മുഹമ്മദ് അൽ മന്നാഇ മുഖ്യാതിഥിയായിരുന്നു. എം.എം. രിസാലുദ്ദീൻ, വി.പി. അബ്ദു റസാഖ്, അബ്ദുസ്സലാം, ടി.പി. അബ്ദുൽ അസീസ്, സി.കെ. അബ്ദുല്ല, ഫക്രുദ്ദീൻ അലി അഹ്മദ്, ഹംസ റോയൽ, കോയ ഈസ ടൗൺ, സമീർ റഫ,  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  രാവിലെ  7:30 മുതൽ 11:30 വരെ നടന്ന ക്യാമ്പിൽ ഏകദേശം നൂറിലധികം പേർ രക്തംദാനം ചെയ്തു.  

article-image

ോേ്ോോ്

You might also like

Most Viewed