ബീറ്റ്സ് ഓഫ് ബഹ്റൈൻ 17 പേർക്ക് തയ്യൽ മെഷിനുകൾ നൽകി


ബഹ്റൈനിൽ എട്ട് വർഷത്തോളമായി പ്രവർത്തിക്കുന്ന ബീറ്റ്സ് ഓഫ് ബഹ്റൈൻ എന്ന വാദ്യോപകരണ സംഘം നടത്തിവരുന്ന കരുണയുടെ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ ചിലവിൽ 17 പേർക്ക് ഉപജീവനത്തിന് മാർഗമായി തയ്യൽ മെഷിനുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നൽകി. വെൺമണി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ  ചെങ്ങന്നൂർ ജോയിന്റ് ആർടിഒ ആർ പ്രസാദ്,  വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ബിനുമോൾ കോശി, നാഷണൽ സർവീസ് സ്കീം സംഘടന ഭാരാവാഹികൾ, മറ്റ് പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ക്രിസ്തുമസിനോട് അനുബന്ധിച്ചു ബീറ്റ്സ് ഓഫ് ബഹ്റൈൻ കരോൾ സംഘമായി ബഹ്റൈനിലെ വിവിധ ഭവനങ്ങൾ സന്ദർശിച്ച് സമാഹരിച്ച തുകയിൽ നിന്ന് ആണ് ഈ പദ്ധതിക്ക് വേണ്ട ധനം കണ്ടെത്തിയതെന്ന്  കൺവീനർമാരായ സിൻസൺ ചാക്കോ, പുലിക്കോട്ടിൽ അജേഷ് കോശി എന്നിവർ അറിയിച്ചു.  

article-image

ംു്്

You might also like

Most Viewed