ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ സൽമാനിയ സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽവെച്ച് ഇന്ത്യാചരിത്രം ആസ്പദമാക്കി ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരം നടക്കും.
വിജയിക്കുന്ന കുട്ടികൾക്ക് കാഷ് അവാർഡും, ട്രോഫി, പുസ്തകങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും. വൈകുന്നേരം ആറിന് പൊതുസമ്മേളനം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം,വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ അറിയിച്ചു.
sdfsdf