സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ റാസ് സുവൈദ് പരിസരങ്ങളിൽ വർദ്ധിച്ചുവരുന്നതായി പരാതി
നിയമവിരുദ്ധമായ വഴിയോരക്കച്ചവടം, ചൂതാട്ടം, ഭിക്ഷയാചിക്കൽ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ റാസ് സുവൈദ് പരിസരങ്ങളിൽ വർദ്ധിച്ചുവരുന്നതായി പ്രദേശവാസികൾ പരാതി ഉന്നയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിലാണ് ഇത്തരം പ്രവണതകൾ കൂടതലായും കണ്ട് വരുന്നത്. നിയമവിരുദ്ധമായ വഴിയോര കച്ചവടം കോൾഡ് സ്റ്റോർ, സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് കച്ചവടങ്ങളെയും സാരമായി ബാധിക്കുന്നുതായും പരാതി ഉയർന്നിട്ടുണ്ട്.
പരാതികൾ വർദ്ധിക്കുമ്പോൾ അധികാരികൾ ഇവരെ ഒഴിപ്പിക്കുമെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീണ്ടും ഇതേ പ്രവൃത്തി തുടരുകയാണെന്നും പരിസരവാസികൾ പറയുന്നു. മേൽ അധികാരികൾ എത്രയും വേഗം ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
രപുര