ഗസ്സയിലേക്ക് നാല് ആംബുലൻസുകളും രണ്ട് മൊബൈൽ ക്ലിനിക്കുകളും നൽകി ബഹ്റൈനിലെ കാഫ് ഹ്യുമാനിറ്റേറിയൻ സംഘടന
ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നാല് ആംബുലൻസുകളും രണ്ട് മൊബൈൽ ക്ലിനിക്കുകളും ബഹ്റൈനിലെ കാഫ് ഹ്യുമാനിറ്റേറിയൻ സംഘടന സംഭാവനയായി നൽകി. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് ഇവ കൈമാറിയത്. സീഫിലെ ആർ.എച്ച്.എഫ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് കാഫ് ഹ്യുമാനിറ്റേറിയൻ സി.ഇ.ഒ മുഹമ്മദ് ജാസിം സയ്യാറിൽനിന്നും ആംബുലൻസുകൾ ഏറ്റുവാങ്ങി.
ഗസ്സയിൽ യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണക്കാർക്ക് ഇത് ഏറെ സഹായമാകുമെന്ന് കരുതുന്നതായി ജാസിം മുഹമ്മദ് സയ്യാർ ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ോേ്ോേ്