വിസിറ്റിങ്ങ് വിസയിൽ വന്നവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കരുതെന്ന നിർദേശം പാസാക്കി ബഹ്റൈൻ പാർലിമെന്റ്
ബഹ്റൈനിൽ വിസിറ്റിങ്ങ് വിസയിൽ വന്നവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കരുതെന്ന നിർദേശം പാസാക്കി ബഹ്റൈൻ പാർലിമെന്റ്. ഹസൻ ബുക്കമാസ് എംപിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയാണ് ഈ നിർദേശം
പാർലിമെന്റിൽ അവതരിപ്പിച്ചത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഈ നിർദേശത്തെ പറ്റി വിദഗ്ധരുടെ അഭിപ്രായം പാർലിമെന്റിലും ശൂറ കൗൺസിലിലും സമർപ്പിക്കും. അതേസമയം ടൂറിസം മന്ത്രാലയം ഈ നിർദേശത്തിന് എതിരാണ്. 2019 മുതൽ 2023 ജൂൺ മാസം വരെ വിസിറ്റിങ്ങ് വിസയിൽ വന്ന 85246 വിദേശികൾക്കാണ് വർക്ക് പെർമിറ്റുകൾ അനുവദിച്ചത്.
sdfsf