ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി കലാവേദിയുടെ നേതൃത്വത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു


ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാ വിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ജാതി സെൻസസ് − സമകാലീന ഇന്ത്യയിൽ പ്രാധാന്യവും രാഷ്ട്രീയവും എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ ബഹ്‌റൈനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രറട്ടറി അൻസിൽ കൊച്ചൂടി  സ്വാഗത പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡൻറ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി കൾച്ചറൽ സെക്രട്ടറി  രഞ്ജൻ ജോസഫ് മോഡറേറ്റർ ആയിരുന്നു.  ഒഐസിസി ദേശിയ വർക്കിങ് പ്രെസിഡൻറ് ബോബി പാറയിലിന്റെ ആശംസ പ്രസംഗത്തിന് ശേഷം അനു ബി. കുറുപ്പ് വിഷയം അവതരിപ്പിച്ചു. 

തുടർന്ന് വിവിധ സംഘടനകളുടെ പ്രതിനിധീകരിച്ച്  ഭൂമിക പ്രസിഡന്റ് ഈ.എ. സലിം, കെ.എം.സി.സി സെക്രെട്ടറി റഫീഖ് തോട്ടക്കര, ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ, കെ.ടി.സലിം, രജിത സുനിൽ, എസ്.വി. ബഷീർ− നവകേരള, റഷീദ് മാഹി− തണൽ, കമാൽ മൊഹിയുദ്ധീൻ−ഫാൽക്കൺ ടോസ്റ്റ് മാസ്റ്റേഴ്സ്, ചെമ്പൻ ജലാൽ−മലപ്പുറം പ്രവാസി അസോസിയേഷൻ, ജവാദ് വക്കം, സന്തോഷ് എന്നവർ  വിഷയത്തെ ആസ്പദമാക്കി  സംസാരിച്ചു.മനു മാത്യു നന്ദി രേഖപ്പെടുത്തി. 

article-image

drygdh

You might also like

Most Viewed