ആറു ഭൂഖണ്ഡങ്ങൾ.. 32 രാജ്യങ്ങൾ.. ലോകസഞ്ചാരി ഹരി ചെറുകാട്ടിനെ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ആദരിച്ചു


ആറു ഭൂഖണ്ഡങ്ങളിലെ 32 രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവന്ന ലോകസഞ്ചാരിയെ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ആദരിച്ചു. ബഹ്റൈനിലടക്കം ബിസിനസ് നടത്തുന്ന ഹരി ചെറുകാട്ടിനെയാണ് ഇവർ ആദരിച്ചത്.  ബഹ്‌റൈൻ കേരളീയ സമാജം മുൻ പ്രസിഡന്റുമാരുമായ ആർ. പവിത്രൻ, കെ. ജനാർദനൻ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന് പൊന്നാടയണിയിച്ചു.

ചടങ്ങിൽ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ചു. സാമൂഹിക  പ്രവർത്തകരായ പ്രഫ. കെ.പി. ശ്രീകുമാർ, ഇ.വി. രാജീവൻ, ഉണ്ണികൃഷ്ണൻ, സുധീർ തെക്കെടുത്ത്, ഡബ്ലു.എം.സി ട്രഷറർ ഹരീഷ് നായർ, സുജിത് കൂട്ടല, വിമൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് എന്നിവർ ആശംസകൾ അറിയിച്ചു. ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വിമൻസ് ഫോറം സെക്രട്ടറി അനു അലൻ നന്ദിയും പറഞ്ഞു. 

article-image

ം്ുംു

You might also like

Most Viewed