ഇസ്തഖ്ബാലിയ ആഗോള യാത്രയ്ക്ക് ബഹ്റൈനിൽ സ്വീകരണം
ബെറ്റര്‍ വേള്‍ഡ് ബെറ്റര്‍ ടുമാറോ എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തി വരുന്ന കാംപെയിന്റെ ഭാഗമായി നടക്കുന്ന ഇസ്തഖ്ബാലിയ ആഗോള യാത്രയ്ക്ക് ബഹ്റൈനിൽ സ്വീകരണം നൽകി. മനാമയിലെ ഐസിഎഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഐ.സി.എഫ് മനാമ പ്രസിഡന്റ് റഹീം സഖാഫി അത്തിപ്പറ്റ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍, നിസാര്‍ കാമില്‍ സഖാഫി, ലോക കേരളസഭ അംഗവും ഐ.സി എജുക്കേഷനല്‍ സെക്രട്ടറിയുമായ ശരീഫ് കാരശ്ശേരി, ഐ.സി വൈസ് പ്രസിഡന്റുമാരായ സുബൈര്‍ സഖാഫി, അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം എന്നിവരാണ് യാത്രയിലെ അംഗങ്ങൾ.
ഐ.സി.എഫ് സെന്‍ട്രലിന് കീഴിലുള്ള വിവിധ യൂനിറ്റുകളില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ ഖാസിം വയനാട്, സുബൈര്‍ ഫാദില്‍, സലീം മൂവാറ്റുപുഴ, മുഹമ്മദലി മാട്ടൂല്‍, അബ്ദുറഹ്മാന്‍ ഹാജി, നസീര്‍ തൃശൂര്‍ എന്നിവരെ പരിപാടിയില്‍ മെമന്റോ നല്‍കി ആദരിച്ചു. ചടങ്ങിൽ ഐ.സി.എഫിന്റെ നൂതന പദ്ധതികളടങ്ങുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടത്തി. അബ്ദുല്‍ അസീസ് ചെരൂമ്പ സ്വാഗതവും ശഫീഖ് പൂകയില്‍ നന്ദിയും പറഞ്ഞു.
saffd