നിറക്കൂട്ട്; സീസൺ 5 സംഘടിപ്പിച്ചു


ഐ വൈ സി സി മുഹറഖ് ഏരിയയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ചിത്ര രചന കളറിങ് മത്സരമായ നിറക്കൂട്ടിന്റെ സീസൺ 5 സംഘടിപ്പിച്ചു.  മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്ന മത്സരത്തിൽ നൂറ്റി മുപ്പതോളം കുട്ടികൾ പങ്കെടുത്തു, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗമായി തിരിച്ചു കൊണ്ടായിരുന്നു മത്സരം, ജീന നിയാസ്, ഹരിദാസ് പള്ളിപ്പാട് എന്നിവർ ആയിരുന്നു വിധികർത്താക്കൾ, സീനിയർ വിഭാഗത്തിൽ ദിയ ഷെറിൻ ഒന്നാം സ്ഥാനവും ദേവന പ്രവീൺ രണ്ടാം സ്ഥാനവും വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി, ജൂനിയർ വിഭാഗത്തിൽ നേഹ ജഗദീഷ് ഒന്നാം സ്ഥാനവും ആഗ്നേയ ആർ എസ് രണ്ടാം സ്ഥാനവും അമേയ സുനീഷ് മൂന്നാം സ്ഥാനവും നേടി, ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത സബ് ജൂനിയർ വിഭാഗത്തിൽ ദ്രുവിക സദാശിവ് ഒന്നാം സ്ഥാനവും ഭദ്ര കൃഷ്ണപ്രസാദ് രണ്ടാം സ്ഥാനവും അനയ് കൃഷ്ണ മൂന്നാം സ്ഥാനവും നേടി.

ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് അംഗം ബിജു ജോർജ്ജ്  ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യാതിഥി ആയിരുന്നു. ഐ വൈ സി സി പ്രസിഡന്റ് ഫാസിൽ വട്ടോളി, ആക്റ്റിംഗ് സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി റിയാസ്, ട്രഷറർ അൻഷാദ് റഹിം എന്നിവർ ആശംസകൾ നേർന്നു. ഏരിയ പ്രസിഡന്റ് രതീഷ് രവി നന്ദി പറഞ്ഞു. 

article-image

dszfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed