ബഹ്‌റൈൻ തുറമുഖത്ത് രണ്ട് യു.കെ റോയൽ നേവി കപ്പലുകൾ കൂട്ടിയിടിച്ചു; ബ്രിട്ടീഷ് നാവിക വിദഗ്ധർ അന്വേഷണം ആരംഭിച്ചു


ബഹ്‌റൈൻ തുറമുഖത്ത് രണ്ട് യു.കെ റോയൽ നേവി കപ്പലുകൾ കൂട്ടിയിടിച്ചതിന്റെ കാരണം സംബന്ധിച്ച് ബ്രിട്ടീഷ് നാവിക വിദഗ്ധർ അന്വേഷണം ആരംഭിച്ചു. ബ്രിട്ടീഷ്  നേവിയുടെ യുദ്ധക്കപ്പൽ എച്ച്.എം.എസ് ചിഡിംഗ്ഫോൾഡ്  മറ്റൊരു യുദ്ധക്കപ്പലായ എച്ച്.എം.എസ് ബാംഗോറുമായാണ് കൂട്ടിയിടിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ഒരു അപകടം മാത്രമാണെന്നും ഇരു കപ്പലുകളിലെയും ജീവനക്കാർക്ക് പരിക്കില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

നാശനഷ്ടങ്ങൾ സംബന്ധിച്ച് എൻജിനീയർമാർ പരിശോധന നടത്തുന്നുണ്ട്.   ഗൾഫിലും ഇന്ത്യൻ മഹാസമുദ്രത്തിലും യു.കെയുടെ ദീർഘകാല സാന്നിധ്യമായ ഓപറേഷൻ കിപിയോണിന്റെ ഭാഗമായാണ് രണ്ട് കപ്പലുകളും ബഹ്‌റൈനിൽ പ്രവർത്തിക്കുന്നത്. 

article-image

sadasd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed