നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ്: ഹിദ്ദ് സ്ട്രൈക്കേഴ്സ് ജേതാക്കൾ


ഹിദ്ദ് സ്ട്രൈക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ഹിദ്ദ് സ്ട്രൈക്കേഴ്സ് ജേതാക്കളായി.16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഫൈനലിൽ ഹിദ്ദ് സ്ട്രൈക്കേഴ്സും ഹാലാത് സിസിയും ഏറ്റുമുട്ടി. ഹിദ്ദ് സ്ട്രൈക്കേഴ്സ് 28 റൺസിന്‌ വിജയിച്ചു. ടൂർണമെന്റിലെ താരമായി ഹിദ്ദ് സ്ട്രൈക്കേഴ്സിന്റെ റിഷിരാജ് തിരഞ്ഞെടുക്കപ്പെട്ടു.

ബെസ്റ്റ് ബാറ്റർ അൻഷാദ് (ഹിദ്ദ് സ്ട്രൈക്കേഴ്സ്),ബെസ്റ്റ് ബോളർ ശരത് (ഹിദ്ദ് സ്ട്രൈക്കേഴ്സ്). അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി മുനവർ, ഹിദ്ദ് സ്ട്രൈക്കേഴ്സ് ഒഫീഷ്യൽസ് പ്രസാദ്, ഷാനവാസ്, നിതിൻ, അനിൽ, കൃഷ്ണകുമാർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റൽ, എസ്.പി.സി സഫാന ക്ലിയറൻസ്, ഗൾഫ് ഫാർമസി, വി.പി. ട്രാൻസ്പോർട്ട് എന്നിവർ ആയിരുന്നു ടൂർണമെന്റ് സ്പോൺസേർസ്.

article-image

SDADASDSADSDAS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed