പ്രവാസി സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു


പ്രവാസി വെൽഫെയർ പത്താമത് വാർഷിക സമ്മേളനവും റിപ്പബ്ലിക് ദിന പ്രവാസി സംഗമവും ജനുവരി 26 ന് ബാബ സാഹെബ് അംബേദ്കർ നഗറിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി മുഹമ്മദലി സി.എം അറിയിച്ചു. മുഹറഖ് അൽ ഇസ് ലാഹ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഏഴിന് മണിക്ക് നടക്കുന്ന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

റിപ്പബ്ലിക് ദിന പ്രവാസി സമ്മേളനം വിജയിപ്പിക്കുന്നതിന് ഷാഹുൽ ഹമീദ് വെന്നിയൂർ ജനറൽ കൺവീനറായ് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സിഞ്ചിലുള്ള പ്രവാസി സെന്ററിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു.

article-image

JGTYHFGHGHGH

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed