കെ എസ് സി എ ബാലകലോത്സവം ഫിനാലെ ഫെബ്രുവരി രണ്ടിന്


ബഹ്റൈനിലെ പ്രമുഖ പ്രവാസി സാംസ്കാരിക കൂട്ടായ്മയായ കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ബാലകലോത്സവത്തിന്റെ ഫിനാലെ ഫെബ്രുവരി രണ്ടിന് വൈകീട്ട് 6.30 ന് ഇന്ത്യൻ സ്കൂൾ, ഇസ ടൗണിൽ ജഷൻ മാൾ ഓഡിറ്റോറിയത്തിൽ നടക്കും. കലാതിലകമായി ഗായത്രി സുധീറിനെയും കലാപ്രതിഭയായി ശൗര്യ ശ്രീജിത്തിനെയും തെരഞ്ഞെടുത്തതായി ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ബാലതിലകമായി ആരാധ്യ ജിജീഷ്, ബാലപ്രതിഭയായി അദ്വിക്ക് കൃഷ്ണ, നാട്യരത്നയായി ഇഷിക പ്രദീപ്, നക്ഷത്ര രാജ്, സംഗീതരത്നയായി ഗായത്രി സുധീർ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ ഗ്രൂപ്പ് 1 ചാമ്പ്യനായി ആദ്യലക്ഷ്മി എം. സുഭാഷ്,ആദിദേവ് നായർ, ഗ്രൂപ്പ് 2 ചാമ്പ്യനായി പുണ്യ ഷാജി, ഗ്രൂപ് 3 ചാമ്പ്യനായി ഹിമ അജിത് കുമാർ, ഗ്രൂപ് 4 ചാമ്പ്യനായി നക്ഷത്ര രാജ്, വൈഗ പ്രശാന്ത്, ഗ്രൂപ് 5 ചാമ്പ്യനായി ഇഷിക പ്രദീപ്, സംവൃത് സതീഷ് എന്നിവരെയും തെരഞ്ഞെടുത്തു. ബാലകലോത്സവത്തിൽ 600 ലധികം കുട്ടികൾ, 140ൽ പരം മത്സരവിഭാഗങ്ങളിലാണ് മത്സരിച്ചത്. കെ.എസ്.സി.എ ആസ്ഥാനത്തു നടന്ന വാർത്തസമ്മേളനത്തിൽ കെ.എസ്.സി.എ ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ബാലകലോത്സവം കൺവീനർ ശശിധരൻ, മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ ഹംധാൻ, കെ.എസ്.സി.എ അസിസ്റ്റന്റ് സെക്രട്ടറി മനോജ്‌, കമ്മിറ്റി മെംബർമാരായ രെഞ്ചു ആർ. നായർ, ശിവകുമാർ, സന്തോഷ്‌ നാരായണൻ, കലാവിഭാഗം കൺവീനർ ഷൈൻ നായർ, ബാലകലോത്സവം ജോയന്റ് കൺവീനർ പ്രശാന്ത് എന്നിവർ പങ്കെടുത്തു. എന്റർടൈൻമെന്റ് സെക്രട്ടറി രെഞ്ചു നന്ദി പറഞ്ഞു.

article-image

asasadsadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed