ചേരിചേരാ പ്രസ്ഥാനം 19ാമത് ഉച്ചകോടി: ബഹ്റൈൻ- ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി


സുരക്ഷ, സമാധാനം, മനുഷ്യാവകാശം എന്നീ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ബഹ്റൈൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19ാമത് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ നടക്കുന്ന സംഘർഷങ്ങൾ എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ബഹ്റൈൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പുറമെ ബഹ്‌റൈൻ-ഇന്ത്യ സൗഹൃദവും സഹകരണ ബന്ധവും ഇരുമന്ത്രിമാരും ചർച്ച ചെയ്തു.

article-image

ddqwdsaasadsasdas

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed