പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, 2024 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 19ന്


പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, 2024 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ് പുതുവത്സര ആഘോഷവും  ജനവരി 19ന് വൈകിട്ട്  അഞ്ചു  മുതൽ പതിനൊന്ന് വരെ  സെഗയ്യയിലെ ബി.എം.സി  ഹാളിൽ  വിവിധ കലാപരിപാടികളോടെ അരങ്ങേറും.  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബി.കെ.ജി ഹോൾഡിങ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ.ജി ബാബുരാജ്‌ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്നും,  മ്യൂസിക്കൽ ട്രീറ്റും മറ്റു വിവിധ ഇനം കലാപരിപാടികളും കൂടാതെ ക്രിസ്തുമസ് പുതുവത്സര ആഘോഷ രാവിന്റെ  ഭാഗമായി കരോൾ സർവിസ് എന്നിവയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

ബോബി പുളിമൂട്ടിൽ ആണ് പ്രോഗ്രാം കൺവീനർ. പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ 34367281 അല്ലെങ്കിൽ 33254336 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed