വിദേശ തൊഴിലാളികളുടെ താമസ ഫീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ബഹ്റൈൻ


ബഹ്റൈനിലെ വിദേശ തൊഴിലാളികളുടെ താമസ ഫീസുകൾ വർദ്ധിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് ബഹ്റൈൻ ഗവൺമെന്റ്.  നിലവിൽ ഒരു വർഷത്തെ വർക്ക് പെർമിറ്റിനായി നൂറ് ബഹ്റൈനി ദിനാറും, ആരോഗ്യ ഇൻഷൂറൻസിനായി 72 ദിനാറുമാണ് ഗവൺമെന്റ് ഈടാക്കുന്നത്. ഇതിന് പുറമേ അഞ്ച് ജോലിക്കാർ വരെയുള്ള സ്ഥാപനങ്ങൾ  മാസം തോറും ഓരോ ജീവനക്കാരനും അഞ്ച് ദിനാർ വെച്ചും, അഞ്ചിലധികം ജോലിക്കാർ ഉള്ള സ്ഥാപനങ്ങൾ മാസം തോറും ഓരോ ജീവനക്കാരനും പത്ത് ദിനാർ വെച്ചും ഫീസായി നൽകുന്നുണ്ട്. ഈ  ഘടനയിൽ വർദ്ധനവ് വരുത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട്  മൂന്ന് ഓപ്ഷനുകൾ ധനകാര്യമന്ത്രാലയം പാർലിമെന്റിന്റെയും, ശൂറ കൗൺസിലിന്റെയും മുമ്പിൽ അവതരിപ്പിച്ചു.  നിലവിലെ വാർഷിക ഫീസായ നൂറ് ദിനാറും, ആരോഗ്യഫീസായ 72 ദിനാറും ഇരട്ടിയാക്കി ഇരുന്നൂറും, 144 ദിനാറുമാക്കുക എന്നതാണ് ആദ്യ ഓപ്ഷൻ. ഇതോടൊപ്പം മാസം തോറും അ‍ടക്കേണ്ട ഫീസും ഇരട്ടിയാക്കണമെന്നും ശുപ്പാർശ ചെയ്യുന്നു.  രണ്ടാമത്തെ ഓപ്ഷൻ വാർഷിക ഫീസിലും ആരോഗ്യ ഇൻഷൂറൻസ് ഫീസിലും പത്ത് ശതമാനം വർദ്ധനവ് വരുത്തണമെന്നതാണ്. ഇങ്ങിനെ വന്നാൽ നൂറ് എന്നത് 110ഉം, 72 എന്നത് 80ഉം ആയി മാറും.

ഇതോടൊപ്പം മാസ ഫീസുകൾ ഇരട്ടിയാക്കണമെന്നും പറയുന്നു.  മൂന്നാമത്തെ ഓപ്ഷനിൽ വാർഷിക ഫീസ് 970 ദിനാറാക്കി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ആരോഗ്യ ഇൻഷൂറൻസ് ഫീസ് 80 ദിനാറാക്കണമെന്നും, മാസ ഫീസുകൾ ഇരട്ടിയാക്കണമെന്നും ആവശ്യപ്പെടുന്നു. ഈ മൂന്ന് ആവശ്യങ്ങളിൽ ഏതെങ്കിലും ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാനാണ് പാർലിമെന്റ്, ശൂറ എംപിമാരോട് ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെ‌ടുന്ന ഫീസ് ഘടന 2025 ജനവരി ഒന്ന് മുതൽ നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. 

article-image

dsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed