ഐ.സി.എഫ് ഹെൽതോറിയം: മെഡികോൺ സംഘടിപ്പിച്ചു


വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സർവിസ് സമിതി മെഡി കോൺ സംഘടിപ്പിച്ചു. സൽമാബാദ് സുന്നി സെന്ററിൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ അബ്ദുൽ സലാം മുസ്‍ലിയാർ കോട്ടക്കൽ, ഉദ്ഘാടനം ചെയ്തു.

മീഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ജനറൽ ഫിസിഷ്യൻ ഡോ. ഫെമിൽ എരഞ്ഞിക്കൽ ‘പ്രമേഹവും കിഡ്നി രോഗങ്ങളും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു. 2024 ഐ.സി.എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു മാസം നീണ്ടുനിൽക്കുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്

article-image

SADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed