ഒഐസിസി ദേശീയ കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു


പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് പദവി വഹിച്ചിരുന്ന ബിനു കുന്നന്താനത്തിന്റെ കൈയിൽ നിന്ന് പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ചുമതലകൾ ഏറ്റെടുത്തു. 

പ്രസിഡിയം കമ്മറ്റി അംഗങ്ങളും, ദേശീയ കമ്മറ്റി ഭാരവാഹികളുമായ രവി കണ്ണൂർ, മനു മാത്യു, ജവാദ് വക്കം, ലത്തീഫ് ആയംചേരി എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. നിരവധി കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്തു. 

article-image

awdawd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed