ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി കുടുംബസംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു


ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി  കുടുംബസംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. മലപ്പുറം ജില്ല ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷതവഹിച്ച ചടങ്ങ് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ സ്വാഗതവും ട്രഷറർ ബഷീർ തറയിൽ നന്ദിയും പറഞ്ഞു.  

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, കെ.സി. ഷമീം, സുനിൽ ചെറിയാൻ, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ, മുൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് നയിം മുള്ളുങ്കൽ എന്നിവർ  സംസാരിച്ചു.   

article-image

്ിേി്

You might also like

  • Lulu Exchange
  • Straight Forward

Most Viewed