അമാദ് ഗ്രൂപ്പിന്റെ പുതുവത്സരാഘോഷങ്ങൾ ശ്രദ്ധേയമായി


ബഹ്റൈനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അമാദ് ഗ്രൂപ്പിന്റെ പുതുവത്സരാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടത്തി. ഇരുന്നൂറോളം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മാനേജിംഗ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍ പുതുവത്സര സന്ദേശം നല്‍കി. ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അര്‍പ്പണമനോഭാവത്തോടെയുള്ള കൂട്ടായ പ്രവര്‍ത്തനം വരുന്ന വർഷത്തിൽ കമ്പനിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അസി. ജനറല്‍ മാനേജര്‍ സജീവ്‌ നായര്‍ സ്വാഗതം പറഞ്ഞു.  

ഡയറക്ടര്‍ രാധാകൃഷ്ണന്‍ കല്ലയില്‍, ടെക്നിക്കല്‍ ഡയറക്ടര്‍ നിത്യാനന്ദ് സുവര്‍ണ, ജനറല്‍ മാനേജര്‍ അനിന്ദ്യ ഹല്‍ദര്‍, സൗദി ഓപ്പറേഷന്‍സ് മാനേജര്‍ മുരളി നായര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. കമ്പനിയുടെ എച്ച്.ആര്‍ മാനേജര്‍ ഷിബു മുണ്ടുകാട്ടിൽ പരിപാടികൾക്ക് നേതൃത്വം നൽകി. 

article-image

്ിു്ിു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed