എല്ലാ ഗവർണറേറ്റുകളിലുമായി 627 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി എൽഎംആർഎ


ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 31 മുതൽ ജനുവരി 6 വരെയുള്ള ആഴ്ച്ചയിൽ 637 പരിശോധനാ കാമ്പെയിനുകൾ നടത്തി, നിയമം ലംഘിച്ച 102 തൊഴിലാളികളെ കസ്‌റ്റഡിയിലെടുക്കുകയും 87 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലുമായി 627 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും അതോറിറ്റി അധികൃതർ അറിയിച്ചു.  

തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ  തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ തുടുമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്സൈറ്റായ www.imm.gov.bh−ലെ ഇലക്ട്രോണിക് ഫോം വഴിയോ അതോറിറ്റിയുടെ ഫോൺ നമ്പറിലോ അറിയിക്കാനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആഹ്വാനം ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed