ബഹ്റൈൻ ഇ−പാസ്പോർട്ടിന്റെ ഡിസൈന് അന്താരാഷ്ട്ര അംഗീകാരം


അത്യാധുനികമായ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തി നിലവിൽ വന്ന ബഹ്റൈൻ ഇ−പാസ്പോർട്ടിന്റെ ഡിസൈന് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മത്സരമായ ലണ്ടൻ ഡിസൈൻ അവാർഡിൽ  മൂന്ന് സ്വർണ അവാർഡുകളും ഏഴ് വെള്ളി അവാർഡുകളും ഇ−പാസ്‌പോർട്ട് നേടി.  45 രാജ്യങ്ങളിൽ നിന്നുള്ള 3000 സൃഷ്ടികൾ മത്സരത്തിലുണ്ടായിരുന്നു. 2023 മാർച്ചിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇ−പാസ്‌പോർട്ട് പുറത്തിറക്കിയത്. 

നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്നതും അല്ലാത്തതുമായ സുരക്ഷ സംവിധാനങ്ങൾ പാസ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് പുറംചട്ട സംവിധാനം ചെയ്തിരിക്കുന്നത്.  ബഹ്റൈൻ ഇ−പാസ്പോർട്ടിന്റെ ഡിസൈൻ കരസ്ഥമാക്കിയ നേട്ടത്തിൽ ബഹ്റൈൻ മന്ത്രിസഭ  സന്തോഷം പ്രകടിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്. 

article-image

szdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed