ഒമാൻ സാംസ്കാരിക, യുവജന, കായിക വകുപ്പ് മന്ത്രി ബഹ്‌റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി


ഒമാൻ സാംസ്കാരിക, യുവജന, കായിക വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഗുദൈബിയ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളും മറ്റും വിശകലനം ചെയ്തു. 

മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ഈസ ബിൻ സൽമാൻ എജുക്കേഷനൽ ചാരിറ്റബിൾ എൻഡോവ്‌മെന്റിന്റെ ട്രസ്റ്റി ബോർഡ് ചെയർമാനും ലേബർ ഫണ്ടിന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, സാമ്പത്തികമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. 

article-image

qwewqe

You might also like

  • Lulu Exchange
  • Straight Forward

Most Viewed