ബഹ്‌റൈൻ കേരളീയ സമാജത്തിൽ റോളർ സ്കേറ്റിംഗ് ടൂർണമെന്റ് സംഘടിപ്പിച്ചു


ബഹ്‌റൈൻ കേരളീയ സമാജത്തിൽ റോളർ സ്കേറ്റിംഗ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബികെഎസ് പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്ത മത്സരത്തിൽ റോളർ ഹോക്കി, ഇൻലൈൻ സ്കേറ്റിംഗ്, 3 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള പ്രായ വിഭാഗങ്ങളെ അടിസ്ഥാനമാക്കി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി റേസുകൾ എന്നിവയാണ്  ഉണ്ടായിരുന്നത്. 

ഓരോ വിഭാഗത്തിലെയും വിജയികൾക്ക് മെഡലുകളും ട്രോഫികളും പരിപാടിയിൽ സമ്മാനിച്ചു. ബികെഎസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ എന്നിവർ ആശംസകൾ നേർന്നു. 

article-image

്ു്ു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed