ബെദിര -ചാല മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


 മനാമ ചാല ഹൗസിൽ നടന്ന ബഹ്‌റൈൻ ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ ബെദിര -ചാല മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് ബഹ്‌റൈൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. അബൂബക്കർ ചാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സുലൈമാൻ ചാല ഉദ്ഘാടനം ചെയ്തു. ഉഡുപ്പി അബൂബക്കർ, ശരീഫ് ഹാരിസ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

സി.എം. അബൂബക്കറിനെ പ്രസിഡന്‍റായും അബൂബക്കർ ബെദിരയെ ജനറൽ സെക്രട്ടറിയായും ഷൗകത്ത് ചാലയെ ട്രഷററായും യോഗം തെരഞ്ഞെടുത്തു. ഉനൈസ് ചാല, മുനീർ ബെദിര,അബ്ദു റഹ്മാൻ ചാല ( വൈസ് പ്രസിഡന്റുമാർ) , റഷീദ് മുഹറഖ്, ഇബ്രാഹിം ചാല, സൈനുദ്ദീൻ പുതിയടുക്കം (ജോയന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. യോഗത്തിൽ ജനറൽ സെക്രട്ടറി അബൂബക്കർ ബെദിര വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.

article-image

dsaadsadsdsds

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed