രിസാല സ്റ്റഡി സർക്കിൾ ‘യൂത്ത് കോൺഫറൻസ‍ുകൾക്ക് തുടക്കമായി


 

രിസാല സ്റ്റഡി സർക്കിൾ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന യൂനിറ്റ് സമ്മേളനം ‘യൂത്ത് കോൺഫറൻസിയ’ക്ക് ബഹ്റൈനിലും തുടക്കമായി. വിഭവം കരുതണം, വിപ്ലവമാവണം എന്ന പ്രമേയത്തിൽ ആഗോളതലത്തിൽ ആയിരം യൂനിറ്റുകളിലാണ് സമ്മേളനം നടക്കുന്നത്. സൽമാബാദ് സിറ്റി യൂനിറ്റിൽ നടന്ന ബഹ്റൈൻ നാഷനൽതല ഉദ്ഘാടനം, ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂരിന്റെ അധ്യക്ഷതയിൽ എസ്.വൈ.എസ് കേരള ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൾ ഹകീം അസ്ഹരി നിർവഹിച്ചു.

അബ്ദു റഹീം സഖാഫി വരവൂർ പ്രമേയ പ്രഭാഷണം നടത്തി. ആർ.എസ്.സി സംഘടന സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിയിൽ, സർവേ പ്രസന്റേഷൻ നിർവഹിച്ചു. ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൽ സലാം മുസ്ല്യാർ കോട്ടക്കൽ, ഹാരിസ് ഹനീഫി ബാളിയൂർ, മുനീർ സാഖാഫി ചേകനൂർ, അബ്ദുള്ള രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി എന്നിവർ പ്രസംഗിച്ചു. സമീർ വടകര സ്വാഗതവും ഫാതിഹ് വെള്ളൂർ നന്ദിയും പറഞ്ഞു.

article-image

bmnhj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed