വോയ്‌സ് ഓഫ് ആലപ്പി, 'സ്നേഹദൂത്' സംഘടിപ്പിച്ചു


ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, 'സ്നേഹദൂത്' എന്ന പേരിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ പരിപാടി ഉദ്ഘാടനം ചെയ്‌തു. പ്രോഗ്രാം കൺവീനർ ബോണി മുളപ്പാമ്പള്ളി സ്വാഗതം പറഞ്ഞ യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ആക്ടിങ് പ്രസിഡന്റ് അനസ് റഹിം അധ്യക്ഷത വഹിച്ചു. കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ കൗൺസിൽ പ്രസിഡൻറ് ഫാദർ ജോർജ് സണ്ണി ക്രിസ്‌തുമസ്‌ സന്ദേശം നൽകി.

വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ജനറൽ സെക്രെട്ടറി ധനേഷ് മുരളി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ജോയിൻ്റ് കൺവീനർ അജിത് കുമാർ നന്ദി രേഖപ്പെടുത്തി. ക്രിസ്‌മസ്‌ കരോൾ, ഡാൻസ്, ഗാനമേള, കുട്ടികൾക്കും മുതിർന്നവർക്കുമായി വത്യസ്ഥങ്ങളായ ഗെയിമുകൾ തുടങ്ങിയവ പരിപാടിയുടെ മാറ്റ് കൂട്ടി. റിനി മോൻസിയായിരുന്നു അവതാരക.

article-image

dfsdfgdfdfsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed