കുവൈത്ത് പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് ഭരണാധികാരികൾ


കുവൈത്ത് പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ശൈഖ് ഡോ. മുഹമ്മദ് സബാഹ് അസ്സാലം അസ്സബാഹിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും രാജ്യത്തിന്‍റെ പുരോഗതിക്കും വളർച്ചക്കുമായി പരിശ്രമിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി.

ബഹ്റൈനും കുവൈത്തും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ പ്രധാനമന്ത്രിക്ക് കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

article-image

dsdsdaadsadsas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed