സുൽത്താൻ അൽ നെയാദി യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രി


യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയെ പ്രഖ്യാപിച്ചു. ദേശീയ നായകനും ബഹിരാകാശയാത്രികനുമായ സുൽത്താൻ അൽ നെയാദിയാണ് യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന്  നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുൽത്താൻ അൽ നെയാദി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്, കൂടാതെ സൈന്യത്തിലും ബഹിരാകാശ മേഖലയിലും  രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബിയും 6 മാസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബിയുമെന്ന നേട്ടങ്ങളുടെ ഉടമയാണ്. യുവജനങ്ങളുടെ പ്രശ്നങ്ങൾ അറിയുന്ന വ്യക്തിയാണ്. അവരെ സേവിക്കുന്നതിലും അവരെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഏറ്റവും ശ്രദ്ധാലുവാണ്’ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് താമസിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയ, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് സഞ്ചാരി എന്ന റെക്കോർഡിന് ഉടമയാണ്. 6 മാസത്തെ ബഹിരാകാശ വാസത്തിൽ 200ലേറെ ശാസ്ത്ര പരീക്ഷണത്തിൽ പങ്കാളിയായി അൽ നെയാദി പുതിയ യുവജന വകുപ്പ് മന്ത്രിയായി വരുന്നത് ആവേശത്താടെയാണ് രാജ്യം നോക്കി കാണുന്നത്. 

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed