ദിനേശ് കുറ്റിയിലിന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു


ബഹ്റൈൻ മലയാളി ഫോറം അകാലത്തിൽ കോവിഡ് ജീവൻ അപഹരിച്ച പ്രശസ്ത നാടകകലാകാരൻ ദിനേശ് കുറ്റിയിലിന്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ ചടങ്ങിൽ കേരള സോഷ്യൽ ആന്റ് കൾച്ചറൽ ഫോറം സെക്രട്ടറി സതീഷ് നായർ, ഐവൈ സിസി മുൻ പ്രസിഡൻറ് ബ്ലസ്സൺ മാത്യു, മുതിർന്ന നാടക പ്രവർത്തക ജയാ ഉണ്ണികൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ബഹ്റൈൻ മലയാളി ഫോറം പ്രസിഡൻറ്റ് ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. രാമത്ത് ഹരിദാസ്,  ആർ പവിത്രൻ, മനോഹരൻ പാവറട്ടി, ഇ.വി രാജീവൻ, അനിൽ മാടപ്പള്ളി, ഷാജഹാൻ, ജഗദീഷ് ശിവൻ, ഹരീഷ് മേനോൻ, രാജീവ് വെള്ളിക്കോത്ത്, സെയ് അലി, അബ്ദുൾ സലാം, വിനോദ് ആറ്റിങ്ങൽ അൻവർ നിലമ്പൂർ, സതീഷ് മുതലയിൽ, രാജി ചന്ദ്രൻ തുടങ്ങിയയവരും ദിനേശ് കുറ്റിയിലിനെ അനുസ്മരിച്ച് സംസാരിച്ചു. ബബിന സുനിൽ നന്ദി രേഖപ്പെടുത്തി. 

article-image

asdszd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed