ബഷീർ മഞ്ചേശ്വരം അനുസ്മരണ യോഗവും പ്രാർഥന സദസ്സും


ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല സീനിയർ നേതാവും മഞ്ചേശ്വരം മണ്ഡലം ഉപദേശക സമിതി അംഗവുമായ ബഷീർ  മഞ്ചേശ്വരം അനുസ്മരണ യോഗവും പ്രാർഥന സദസ്സും മനാമ കെ.എം.സി.സി ഹാളിൽ നടന്നു. ബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സയ്യിദ് ഫസൽ ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ഉസ്താദ് അസ്ലം ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി കാസർകോട് ജില്ല മുൻ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം അനുസ്മരണ പ്രഭാഷണം നടത്തി. 

ഹുസൈൻ സി. മാണിക്കോത്ത്, റിയാസ് പട്‍ല, ആത്തിക്ക് പുത്തൂർ, ഹനീഫ് ഉപ്പള, മുസ്തഫ സുങ്കതകട്ടെ, ഹുസൈൻ ഉപ്പള എന്നിവർ സംസാരിച്ചു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളും മറ്റു ജില്ല, ഏരിയ, മണ്ഡലം, നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. അലി ബംബ്രാണ സ്വാഗതവും സമദ് സുങ്കതകട്ടെ നന്ദിയും പറഞ്ഞു.

article-image

sdsfssf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed