ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയിലേക്ക് രാജു കല്ലുംപുറം, ബിനു കുന്നന്താനം എന്നിവരെ തെരഞ്ഞെടുത്തു
കെ.പി.സി.സിയുടെ മേൽനോട്ടത്തിൽ നടന്ന ഒ.ഐ.സി.സി തെരഞ്ഞെടുപ്പിൽ ബഹ്‌റൈനിൽനിന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയിലേക്ക് നിലവിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ബിനു കുന്നന്താനം എന്നിവരെ തെരഞ്ഞെടുത്തു.1997 ൽ ബഹ്‌റൈനിൽ മുൻകാലങ്ങളിൽ നാട്ടിൽ കോൺഗ്രസിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുകയും പ്രവാസജീവിതം തെരഞ്ഞെടുക്കുകയും ചെയ്ത ആളുകളെ സംഘടിപ്പിക്കുകയും ഇരുപത്തിയേഴു വർഷമായി ബഹ്‌റൈനിലെ കോൺഗ്രസ് സംഘടനക്ക് നേതൃത്വം നൽകുകയും ചെയ്തയാളാണ് രാജു കല്ലുംപുറം.
ഒ.ഐ.സി.സിയുടെ ആദ്യ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം. 2006 മുതൽ പ്രവർത്തിച്ചുവരുന്ന ബിനു കുന്നന്താനം ഒ.ഐ.സി.സി ദേശീയ സെക്രട്ടറി, ഗ്ലോബൽ കമ്മിറ്റി അംഗം, ദേശീയ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2016 മുതൽ ദേശീയ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു.
fgdg