അൽ ഇത്ഖാൻ 2024 ത്രൈമാസ കാമ്പയിൻ; മനാമ ഏരിയ ഇർശാദുൽ മുസ്ലിമിൻ മദ്രസ കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു


സമസ്ത ബഹ്റൈന്റെ നേതൃത്വത്തിൽ ജനവരി ആറ് മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന അൽ ഇത്ഖാൻ 2024 ത്രൈമാസ കാമ്പയിന്റെ ഭാഗമായി മനാമ ഏരിയ ഇർശാദുൽ മുസ്ലിമിൻ മദ്രസ കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ജനവരി ആറിന് രാത്രി എട്ട് മണിക്ക് പ്രമുഖ പ്രഭാഷകനും, മനശാസ്ത്ര വിദഗ്ധനുമായ ഡോ സലീം ഫൈസി കൊളത്തൂർ കാംപെയിൻ ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനവരി 7ന് രാവിലെ പത്ത് മണിക്ക് വുമൻസ് ഇന്റലക്ച്ചൽ മീറ്റും, രാത്രി എട്ട് മണിക്ക് സ്റ്റുഡന്റ്സ് സമ്മിറ്റും, ജനവരി 8, 9 തീയ്യതികളിൽ ഫാമിലി കൗൺസിലിങ്ങും, ജനവരി 9ന് ലീഡേർസ് മീറ്റും നടക്കും. ജനവരി 12ന് മെഗാമെഡിക്കൽ ക്യാമ്പും രണ്ട് സെക്ഷനുകളിലായി ഹെൽത്ത് സെമിനാറും നടക്കും. ജനവരി 19ന് ബഹ്റൈനിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന യാത്രയും കാംപെയിന്റെ ഭാഗമായി സംഘടിപ്പിക്കും.

പൂർവ വിദ്യാർത്ഥി സംഗമം, ആദർശ സമ്മേളനം, മിഅ്റാജ് ദിന സന്ദേശം, തസ്കിയത് ക്യാമ്പ്, സുകൃതങ്ങൾ പെയ്തിറങ്ങുന്ന ശഅ്ബാൻ, ത്ജ്ഹീസേ റമദാൻ, ഇഫ്താർ സംഗമം, റമദാൻ റിലീഫ് എന്നിവയും കാമ്പെയിൻ കാലത്ത് നടക്കും. 55 വയസിന് പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട് പത്ത് പേർക്ക് ഉംറ നിർവഹിക്കാനുള്ള അവസരവും ഈ കാലയളവിൽ ഒരുക്കുമെന്ന് സമസ്ത ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിങ്ങ് പ്രസിഡണ്ട് വി കെ കുഞ്ഞഹമദ് ഹാജി, കേന്ദ്ര കോർഡിനേറ്റർ അഷ്റഫ് അൻവരി ചേലക്കര, വൈസ് പ്രസിഡണ്ട് ഹാഫിൾ ശറഫുദ്ദീൻ മൗലവി, സമസ്ത ബഹ്റൈൻ മനാമ കോർഡിനേറ്റർ ഫാസിൽ വാഫി കുന്നുംപുറം എന്നിവർ പങ്കെടുത്തു.

article-image

zasdzdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed