യൂത്ത് ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ബഹ്റൈനിലെ പ്രമുഖ യുവജന സംഘടനയായ യൂത്ത് ഇന്ത്യയുടെ 2024 −2025  കാലയളവിലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു. അജ്മൽ ശറഫുദ്ധീൻ പ്രസിഡണ്ടും, ജുനൈദ് പി. പി ജനറൽ സെക്രട്ടറിയുമായ പുതിയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്‌ ആയി യൂനുസ് സലിം, മുഹമ്മദ് ജൈസൽ  എന്നിവരെയും തിരഞ്ഞെടുത്തു. സാജിർ ഇരിക്കൂർ ആണ് ജോയിൻ്റ് സെക്രട്ടറി. എക്സിക്യുട്ടീവ് അംഗങ്ങളായി അബ്ദുൽ അഹദ്, ഇജാസ്, അൽത്താഫ്  എന്നിവരെയും തിരഞ്ഞെടുത്തു.

സിഞ്ചിലെ ഫ്രന്റസ് ആസ്ഥാനത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ രക്ഷധികാരി സഈദ് റമദാൻ നദ് വി, ഫ്രൻ്റ്സ് എക്സിക്യൂട്ടീവ് അംഗം ജലീൽ എന്നിവർ നേതൃത്വം നൽകി. യൂത്ത് ഇന്ത്യയിൽ നിന്നും പ്രായം പൂർത്തിയായി പിരിഞ്ഞു പോകുന്ന മുതിർന്ന പ്രവർത്തകർക്കുള്ള യാത്രയപ്പും ചടങ്ങിൽ വെച്ച് നടന്നു. മുൻ പ്രസിഡന്റ് അനീസ് വി.കെ, ആഷിഫ് , റിയാസ് എന്നിവർക്കുള്ള ഉപഹാരം സഈദ് റമദാൻ  നദ്‌വി വിതരണം ചെയ്തു.

article-image

dszfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed