സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴ്ഘടകമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന 16 ഏരിയ കമ്മിറ്റികളിൽനിന്ന് തെരഞ്ഞടുക്കപ്പെട്ട കൗൺസിമാരുടെ മീറ്റിങ്ങിൽവെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സൗദി എസ്.ഐ.സി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി റിട്ടേണിങ് ഓഫിസറായിരുന്നു. വി.കെ. കുഞ്ഞഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എസ്.എം. അബ്ദുൽ വാഹിദ്  റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ്: സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ. വർക്കിങ് പ്രസിഡന്റ്: വി.കെ. കുഞ്ഞഹമ്മദ് ഹാജി. ജനറൽ സെക്രട്ടറി: എസ്.എം. അബ്ദുൽ വാഹിദ്. ട്രഷറർ: എസ്.കെ. നൗഷാദ്. ഓർഗനൈസിങ് സെക്രട്ടറി: അബ്ദുൽ മജീദ് ചോലക്കോട്. വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് മുസ്‍ലിയാർ എടവണ്ണപ്പാറ, സയ്യിദ് യാസർ ജിഫ്‍രി, കളത്തിൽ മുസ്തഫ,  ഷറഫുദ്ദീൻ മൗലവി. ജോ: സെക്രട്ടറിമാർ: കെ.എം.എസ്. മൗലവി, ഹംസ അൻവരി മോളൂർ, ശഹീം ദാരിമി ഗലാലി, അബ്ദുൽ ലത്തീഫ് പയന്തോങ്ങ് തുടങ്ങിയവരാണ് ഭാരവാഹികൾ.  മുസ്തഫ കളത്തിൽ നന്ദി പറഞ്ഞു. 

article-image

േെിെ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed