ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പുതുവത്സര ദിനത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു


ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പുതുവത്സര ദിനത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.  ബീച്ച് ഗാർഡൻപൂളിൽ നടന്ന പരിപാടിയിൽ ല്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ഭാവിപരിപാടികളും വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ സിൻസൺ ചാക്കോ നന്ദി പറഞ്ഞു.

ഓഐസിസി ദേശീയ നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ ആശംസകൾ നേർന്നു.  വിവിധ  ഗെയിമുകൾ, പാട്ടുകൾ, കവിതകൾ, സോളോ ഡാൻസ്, ഗ്രൂപ് ഡാൻസ്, സ്പീച്ച്, കുട്ടികളുടെ ഫാഷൻ ഷോ, ക്രിസ്മസ് കരോൾ എന്നിവ ഇതോടൊപ്പം നടന്നു. ജില്ല കമ്മിറ്റി നടത്തിയ ക്രിസ്മസ് ട്രീ മത്സരത്തിൽ വിജയികളായവർക്ക് മനു മാത്യു, ഇബ്രാഹിം അദ്ഹം, നെൽസൺ വർഗീസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

article-image

szdfsdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed