കോവിഡ്; അഞ്ച് വയസ് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ നൽകാൻ ആഹ്വാനവുമായി അധികൃതർ


കോവിഡ്  പ്രതിരോധ നടപടികളുടെ ഭാഗമായി അഞ്ച് വയസ് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ നൽകാനുള്ള ആഹ്വാനവുമായി ബഹ്റൈൻ ആരോഗ്യമന്ത്രാലയ അധികൃതർ . ഇതിനായി അപ്പോയിന്റ്മെന്റ് എടുക്കേണ്ട ആവശ്യമില്ല. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെ മുഹറഖിലെ ഹലാത് ബു മെഹർ ഹെൽത്ത് സെന്റർ, റിഫയിലെ ഹമദ് കാനൂ ഹെൽത്ത് സെന്റർ, ബാർബറിലെ ഷെയ്ഖ് ജാബിർ അൽ അഹമദ് അൽ സബാ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് കുട്ടികൾക്കുള്ള ബൂസ്റ്റർ വാക്സിൻ നൽകുന്നത്.

12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഹിദ്ദിലെ ബിബികെ ഹെൽത്ത് സെന്റർ, ജിദ്ദാഫ്സ് ഹെൽത്ത് സെന്റർ, സിത്ര ഹെൽത്ത് സെന്റർ, യൂസഫ് എഞ്ചിനീയർ ഹെൽത്ത് സെന്റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് ലഭിക്കും. ഫൈസർ എക്സ് ഡബിൾ ബി 1.5 വാക്സിനാണ് ബഹ്റൈനിൽ ഇപ്പോൾ ബൂസ്റ്റർ ഡോസായി നൽകുന്നത്.  

article-image

fsfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed