ഇന്ത്യൻ ഇസ്‍ലാഹി സെന്ററും സൈറോ ഫുട്ബാൾ അക്കാദമിയും സംയുക്തമായി ഫുട്ബാൾ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഇന്ത്യൻ ഇസ്‍ലാഹി സെന്ററും സൈറോ ഫുട്ബാൾ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ക്യാമ്പ് ജനുവരിയിൽ എല്ലാ വെള്ളിയാഴ്ചകളിലും അൽ അഹ്‍ലി ക്ലബ്, സിൻജ്, ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും.
ആറു മുതൽ 14 വരെയുള്ള കുട്ടികളെയാണ് ഇതിൽ പങ്കെടുപ്പിക്കുന്നത്. താൽപര്യമുള്ളവർ 35450607 അല്ലെങ്കിൽ 33526880 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ോേ്ോേ്