നിർദ്ധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച സഹായം കൈമാറി
നിർദ്ധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വരൂപിച്ച സഹായം കൈമാറി. ഹദിയത്തുൽ ഉറൂസ് എന്ന പേരിൽ ശേഖരിച്ച അഞ്ചര പവൻ സ്വർണ്ണാഭരണത്തിനാവശ്യമായ തുകയാണ് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന് ജില്ലാ പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി കൈമാറിയത്.
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ ,ശംസുദ്ധീൻ വെള്ളികുളങ്ങര, ശരീഫ് വില്ല്യാപ്പള്ളി ,റഫീഖ് തൊട്ടക്കര, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് അഴിയൂർ, ഓർഗനൈസിംഗ് സെക്രട്ടറി പി കെ ഇസ്ഹാഖ്, ജില്ലാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
asdad