ബഹ്റൈനിൽ നവംബർ മാസം വരെ 7,49,000 പുതിയ കണ്ടൽ ചെടികൾ വെച്ചുപിടിപ്പിച്ചതായി അധികൃതർ
ബഹ്റൈനിൽ നവംബർ മാസം വരെ 7,49,000 പുതിയ കണ്ടൽ ചെടികൾ വെച്ചുപിടിപ്പിച്ചുവെന്ന് അധികൃതർ അറിയിച്ചു. 4,63,000 എന്നതായിരുന്നു വാർഷിക ടാർജറ്റ്. ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ, ബഹ്റൈൻ കൃഷിമന്ത്രി വേയിൽ ബിൻ നാസർ അൽ മുബാറക്ക് എന്നിവരാണ് ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ ഈ വിവരങ്ങൾ ധരിപ്പിച്ചത്.
കണ്ടൽകാട് വളർത്തലുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് കൂടികാഴ്ച്ചയിൽ ബഹ്റൈൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കാലവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
േ്ിേ്ി