കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗം രൂപീകരിച്ചു
ബഹ്റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗം രൂപീകരിച്ചു. അമിത സുനിൽ കൺവീനറായുള്ള 13 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. അജിതാ രാജേഷ്, ശുഭപ്രഭ, ഷീനാ മഹേഷ്, ആതിര പി നായർ, ധന്യശ്രീ രഞ്ജിത്ത്, അഞ്ജന ജയൻ,ഷബ്ന അജയ്, സുനീതി, ഷംസാദ്, വിനയ, ഉമാ ഉദയൻ, കൗള ഹമീദ് എന്നിവരാണ് അംഗങ്ങൾ.
കൂടുതൽ പേരെ ഉൾപ്പെടുത്തി വനിതാ വിഭാഗം വിപുലീകരിക്കാനും ജനുവരി 12 നടക്കുന്ന അസോസിയേഷന്റെ കൃസ്തുമസ്, പുതുവത്സര ആഘോഷങ്ങളിൽ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനും രൂപീകരണയോഗത്തിൽ തീരുമാനമായി. കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർ 32281878 അല്ലെങ്കിൽ 34517952 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
്ി്ി