ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ ക്രിസ്തുമസ്സ് കരോൾ സർവീസ് മാർത്തോമ്മാ കോംപ്ലക്സിൽ നടന്നു
ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ ക്രിസ്തുമസ്സ് കരോൾ സർവീസ് മാർത്തോമ്മാ കോംപ്ലക്സിൽ നടന്നു. യാക്കോബായ ഓർത്തഡോക്സ് സുറിയാനി സഭയുടെ മുംബൈ അയർലൻഡ് മെത്രാപ്പോലീത്താതോമസ് മോർ അലക്സാന്ത്രയോസ് ക്രിസ്തുമസ്സ് സന്ദേശം നൽകി. വികാരി റവ. ഡേവിഡ് വറുഗീസ്സ് ടൈറ്റസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഫാ. ജോൺസ് ജോൺസൺ (വികാരി, ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ ഇടവക ), ബഹ്‌റൈൻ മാർത്തോമ്മാ ഇടവക സഹ വികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, വൈസ് പ്രസിഡന്റ് ജോൺസൺ ടി. തോമസ്, ട്രസ്റ്റി എബ്രഹാം തോമസ്, അക്കൗണ്ടന്റ് അബി കെ തോമസ്സ്, ആത്മായ ശുശ്രൂഷകരായ റിബു ബേബി മാത്യു, മെൽവിൻ തോമസ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
ആശിഷ് ജേക്കബ് ജോർജ്ജിന്റെ നേതൃത്വത്തിൽ ഇടവക ഗായക സംഘവും, ബിജു കെ നൈനാന്റെ നേതൃത്വത്തിൽ സൺഡേ സ്കൂൾ ഗായക സംഘവും മനോഹരമായ ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. ഇടവക സെക്രട്ടറി ഷെറി മാത്യൂസ് സ്വാഗതം ആശംസിക്കുകയും കൺവീനർ ശ്രീ ജേക്കബ് ജോർജ് കൃതജ്ഞത അറിയിക്കുകയും ചെയ്തു. കുമാരി രേഷ്മ ആൻ ജേക്കബ്, കുമാരി ഫേബ മേരി എബ്രഹാം എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. വിവിധ പ്രാർത്ഥനാ കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ്സ് ട്രീ മത്സരത്തിൽ പെപ്സി കോള സഗയ്യാ ഏരിയ വിജയികളായി.
െേിെി