മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ പാചക മത്സരം സംഘടിപ്പിക്കുന്നു
മലയാളി മോംസ് മിഡിൽ ഈസ്റ്റ് ബഹ്‌റൈൻ സെവൻ സ്റ്റാർ എഫ്.സിയുമായി ചേർന്ന് THE MMME MASTER CHEF 2023 എന്ന പേരിൽ പാചക മത്സരം സംഘടിപ്പിക്കുന്നു. 29ന് രാത്രി ഒമ്പതിന് അൽ തീൽ ഫുഡ്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് ഡിസംബർ 28 വരെ പേര് നൽകാം. മത്സരാർഥികളുടെ റിപ്പോർട്ടിങ് സമയം രാത്രി 8.30. ഭക്ഷണം വീട്ടിൽ സ്വയം പാകംചെയ്തതായിരിക്കണം.
ഭക്ഷണ വിഭവം: സ്റ്റാർട്ടർ,മെയിൻ ഡിഷ്, ഡെസ്സർട്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ഓട്ടോമാറ്റിക് വാഷിങ് മെഷീനടക്കം സമ്മാനങ്ങൾ ലഭിക്കും.ഇതിനു പുറമെ മികച്ച അവതരണത്തിന് ആകർഷകമായ സമ്മാനവും നൽകുന്നതാണ്. മത്സരാർഥികൾക്ക് പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും നൽകും. രജിസ്ട്രേഷനുവേണ്ടി 33923639 വാട്സ്ആപ് ചെയ്യാം.
െേിെ