പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്കൂൾ ഭാരവാഹികൾക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്കൂൾ ഭാരവാഹികൾക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി. പ്രവാസി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ബസ്സുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. നാട്ടിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് ആഘോഷങ്ങളെ അനുസ്മരിച്ച് സംവാദങ്ങളെയും ആശയങ്ങളെയും സ്വാഗതം ചെയ്യുന്ന ഊർജ്ജസ്വലമായ ജനാധിപത്യ ബോധത്തെ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിലൂടെ പ്രവാസികൾക്ക് അനുഭവിക്കാനായി എന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യാ മഹാരാജ്യത്തിൻ്റെ വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന ഇന്ത്യൻ സ്കൂളിന്റെ മതനിരപേക്ഷത നിലനിർത്തുന്നതിനും സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെ വൈജ്ഞാനിക പുരോഗതിക്കും മാതൃകാപരമായ ഭരണം നയിക്കാൻ പുതിയ ഭരണസമിതിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു. പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്വെയറും വെൽകെയറും നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ച സ്ഥാനമൊഴിയുന്ന ചെയർമാൻ പ്രിൻസ് നടരാജൻ ഇന്ത്യൻ സ്കൂൾ ഇന്ത്യൻ സമൂഹത്തിൻ്റെ പൊതു സ്വത്ത് എന്ന രീതിയിൽ സാധ്യമായത്ര സൂക്ഷ്‌മതയോടെയാണ് കഴിഞ്ഞ കാലങ്ങളിൽ കൈകാര്യം ചെയ്യത് എന്നും തുടർന്നും ആ സൂക്ഷ്‌മതയോടുകൂടി തന്നെ പുതിയ ടീമിന് നയിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു.
വിദ്യാർഥികളുടെ സർവതോന്മുഖമായ അക്കാദമിക മികവിനും സ്കൂളിൻ ഭദ്രതക്കും ബാഹ്യ ഇടപെടലുകൾ ഇല്ലാതെ സ്കൂളിനെ നയിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത ചെയർമാൻ ബിനു മണ്ണിൽ പറഞ്ഞു. നിയുക്ത ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിലിനെ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബസ്സുദ്ദീൻ പൂവാർ ആദരിച്ചു. പ്രിൻസ് നടരാജനെ മെഡ്ലെയർ കൺവീനർ മജിദ് തണലും വൈസ് ചെയർമാൻ ഡോ. ഫൈസലിനെ വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറവും സെക്രട്ടറി രാജപാണ്ഡ്യനെ ആക്ടിംഗ് സെക്രട്ടറി ഇർഷാദ് കോട്ടയവും മിഥുൻ മോഹനെ റിഫ സോണൽ പ്രസിഡൻറ്റ് ആഷിഖ് എരുമേലിയും ആദരിച്ചു.
പ്രവാസി വെൽഫെയർ സെക്രട്ടറി ഷാഹുൽഹമീദ് നിയന്ത്രിച്ച പരിപാടിയിൽ മെഡെയർ കൺവീനർ മജിദ് തണൽ സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു. ജോയ്, മൊയ്തു ടി കെ. അനസ് കാഞ്ഞിരപ്പള്ളി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
േോ്േി