കാൻസർ രോഗികൾക്ക് വിഗിനു വേണ്ടി തലമുടി ദാനം ചെയ്ത് ഫാത്തിമ ഹംന
തലമുടിയിൽ നിന്നും 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ഇബിനുൽ ഹൈത്തം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഹംന മാതൃകയായി.
ബഹ്‌റൈനിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കാസർകോട് സ്വദേശി ഹനീഫ, മകളുടെ ആഗ്രഹം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സലീന റാഫി എന്നിവരെ അറിയിച്ചു. തുടർന്ന് ഹംനയുടെ ഉമ്മ സാജിദ ഹനീഫ് നൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുറിച്ചെടുത്ത തലമുടി കൈമാറി. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെയോ ബിഡികെയുടെയോ സഹായം ആവശ്യമുള്ളവർക്ക് 33750999, 39125828 എന്നീ നമ്പറിൽ ബന്ധപ്പെടാം.
ോേ്ിി