കെ.പി.എഫ് സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് ജനുവരി 26ന്


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ) സംഘടിപ്പിക്കുന്ന ആറാമത് രക്തദാന ക്യാമ്പ് 2024 ജനുവരി 26 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്ഡ് വിഭാഗത്തിൽ വെച്ച് നടക്കുമെന്ന് ചാരിറ്റി കൺവീനർ സവിനേഷ് അറിയിച്ചു.

എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന ഈ രക്ത ദാന ക്യാമ്പിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്നും താഴെ കാണുന്ന നമ്പറിൽ വിളിച്ചോ വാട്സപ്പിലൂടെ യോ പേര് നല്കമാമെന്നും കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. രക്ത ദാനത്തിനായി വിളിക്കേണ്ട നമ്പറുകൾ 39060214, 35059926, 39419133.

article-image

്േന്

You might also like

Most Viewed